Search
Close this search box.

പെരുമാതുറയിൽ ഓടികൊണ്ടിരുന്ന കാർ നിയന്ത്രണംവിട്ട് മരക്കുറ്റിയിൽ ഇടിച്ച് തലകീഴായി മറിഞ്ഞു.

eiULJ3U26220

തീരദേശപാതയിൽ ഓടികൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് മരക്കുറ്റിയിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. പെരുമാതുറ വലിയപള്ളിക്ക് സമീപം രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്..

മുതലപ്പൊഴി ഭാഗത്ത് നിന്നും വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പെരുമാതുറ വലിയപള്ളിക്ക് സമീപം റോഡിനരിക്കിൽ നിന്ന ബദാം മര കുറ്റിയിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഷോറൂമിൽ നിന്നും ഇറക്കിയ പുതിയ സിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.
പുത്തൻതോപ്പ് സ്വദേശികളായ കുടുംബമാണ് കാറിലുണ്ടായിരുന്നത്‌. ഇവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.കഠിനംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!