പനവൂർ : പനവൂര്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി 2021-22 വാര്‍ഷിക പദ്ധതി രൂപീകരികരണത്തിന് മുന്നോടിയായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം പനവൂര്‍ എച്ച്.ഐ ആഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി.എസ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷൈല.എസ്.കെ യുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പനവൂര്‍ ഷറഫ് സ്വാഗതം പറഞ്ഞു. പഞ്ചായത്തിന്റെ വികസന കാഴ്ച്ചപ്പാട് മുന്‍ഗണനകള്‍, നയസമീപനം സംബന്ധിച്ച് റിപ്പോര്‍ട്ട് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജി.റ്റി. അനീഷ് അവതരിപ്പിച്ചു. യോഗത്തില്‍ ആരോഗ്യം , വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ, വാര്‍ഡ് മെമ്പര്‍മാരായ ബിജുകുമാര്‍ , താരമോള്‍, ശോഭ.ജെ, രാജേന്ദ്രന്‍ നായര്‍, ഡി.ഷീലാകുമാരി, ലേഖ, ഹസീനാ ബീവി, ഷുഹുറുദ്ദീന്‍, സജികുമാര്‍, ഷൈല എന്നിവരും ആസൂത്രണ സമിതി അംഗങ്ങളും പങ്കെടുത്തു. ഉദ്ഘാടന സെക്ഷന്‍ ശേഷം 14 വിഷയ ഗ്രൂപ്പുകള്‍ യോഗം ചേര്‍ന്ന് കരട് സ്റ്റാറ്റസ് റിപ്പോര്‍ട്ടും ഗ്രാമസഭകളില്‍ അവതരിപ്പിക്കേണ്ട കരട് പദ്ധതി നിര്‍ദ്ദേശങ്ങളും തയ്യാറാക്കി വിവിധ വിഷയ മേഖലാ കണ്‍വീനര്‍മാര്‍ ഗ്രൂപ്പ് യോഗത്തിന് നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.സുനില്‍ നന്ദി രേഖപ്പെടുത്തി