‘നമുക്ക് ഒന്നിച്ചിരിക്കാം, ഗാന്ധിജിയെ മറക്കരുത്,
ഇന്ത്യ തോൽക്കരുത് ‘എന്ന മുദ്രാവാക്യം ഉയർത്തി ഗാന്ധിജിയുടെ രക്ത സാക്ഷി ദിനത്തിൽ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒന്നിച്ചിരിക്കാം എന്ന പരിപാടി സംഘടിപ്പിച്ചു.
സംസ്ഥാനത്തെ എല്ലാ മേഖല കമ്മിറ്റികളുടെയും നേതൃത്വത്തിൽ ആയിരുന്നു പരിപാടി.
മാവിൻ മൂട്ടിൽ കല്ലമ്പലം മേഖല കമ്മിറ്റി സംഘടിപ്പിച്ച പരിപാടി എസ് എഫ് ഐ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്‌തു. അഡ്വ. വി. ജോയി എം എൽ എ, ഷിനു ശശിധരൻ, സാദിഖ്, നജീബ് എന്നിവർ സംസാരിച്ചു. വൈശാഖ് അധ്യക്ഷൻആയിരുന്നു.