നെടുമങ്ങാട്: മരുതൂർ മഹാത്മാ ഗാന്ധി പട്ടികജാതി കോളനിയിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബഹുവർഷ പ്രോജക്ടായി നിർമ്മിച്ച കമ്യൂണിറ്റി ഹാൾ മന്ദിരോദ്ഘാടനം മന്ത്രി എ.കെ ബാലൻ നിർവഹിച്ചു.സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി സ്വാഗതം പറഞ്ഞു.ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വൈശാഖ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻവി.ആർ ഹരിലാൽ, ബീന അജിത്,സുഷ,ടി.ഗീതകുമാരി,എ.അനുജ,അഡ്വ.ആശാ പ്രദീപ്,ജോയിന്റ് ബി.ഡി.ഒ ഗിൽബർട്ട്,മുൻ ബ്ലോക്ക് പ്രസിഡന്റ് മരുതൂർ വിജയൻ എന്നിവർ പ്രസംഗിച്ചു