Search
Close this search box.

വാറ്റ് ചാരായവുമായി കല്ലമ്പലത്ത് രണ്ടു പേർ പിടിയിൽ

eiWGL9J96994

 

കല്ലമ്പലം : വാറ്റ് ചാരായവുമായി രണ്ടു പേർ പിടിയിൽ.കടമ്പാട്ടുകോണം, വെട്ടിയറ, കിഴക്കുംകര വീട്ടിൽ വൈശാഖ് (27), കടമ്പാട്ടുകോണം വലിയവിള പുത്തൻവീട്ടിൽ ഗോപകുമാർ(49) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം – കൊല്ലം ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്ത് നടന്ന വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ രീതിയിൽ ഇവരെ കാണുകയും ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുകയും ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് രണ്ട് ലിറ്റർ വ്യാജ വാറ്റ് കണ്ടെടുത്തത്. തുടർന്ന് കല്ലമ്പലം പോലീസിന്റെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!