പോത്തൻകോട് : ജില്ലയിൽ കൊലപാതകം, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ പോത്തൻകോട് പോലീസ് പിടികൂടി. പോത്തൻകോട്, പാലോട്ടുകോണം ലക്ഷംവീട്ടിൽ മല്ലിക പുത്രൻ എന്നുവുളിക്കുന്ന രതീഷിനെയാണ് പോത്തൻകോട് പോലീസ് സബ് ഇൻസ്പെക്ടറെയും ഡ്രൈവറേയും ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്തത്.
പാലോട്ടുകോണം ഭാഗത്തു കുടുംബവിഷയവുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനായി സ്ഥലത്തെത്തിയ പോത്തൻകോട് സബ് ഇൻസ്പെക്ടർ അനൂപ്, ഡ്രൈവർ റജി എന്നിവരെ യാതൊരു കാരണവുമില്ലാതെ ചീത്ത വിളിക്കുകയും, ജീപ്പിന്റെ ബോണറ്റിൽ അടിച്ചു ബഹളമുണ്ടാക്കുകയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയും പിന്നീട് സ്ഥലത്തുനിന്നു പറഞ്ഞുവിടാൻ ശ്രമിച്ചതിന് അനൂപിനെ കൈയേറ്റം ചെയ്യുകയും മർദ്ദിക്കുകയും ഷർട്ടിൽ പിടിച്ചു വലിച്ചു കീറുകയും ചെയ്യുകയാണ് ഉണ്ടായത്. പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തി രതീഷിനെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപെടുത്തിയതിനുമായി കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.