Search
Close this search box.

കാട്ടായിക്കോണത്ത് വീടുകയറി യുവാവിനെ മർദിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ

eiDGZLD6757

 

പോത്തൻകോട് : കാട്ടായിക്കോണം ശാസ്തവട്ടത്ത് വീട്ടിൽ കയറി യുവാവിനെ മർദ്ദിക്കുകയും കാർ അടിച്ചു തകർക്കുകയും റോഡിലിറങ്ങി വഴിയാത്രക്കാരെ മർദ്ദിക്കുകയും ആയുധങ്ങൾ കാട്ടി അര മണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത മൂവർ സംഘത്തിലെ ഒരാൾ പിടിയിൽ. കഴക്കൂട്ടം കിഴക്കുംഭാഗം ശിവ നഗർ എസ്.എൽ ഭവനിൽ ശശിധരൻ നായരുടെ മകൻ വിനീഷ് ( 32 ) ആണ് അറസ്റ്റിലായത്.

06.07.2021 നാണു കേസിനാസ്പദമായ സംഭവം . ബൈക്കിലെത്തിയ മൂവർ സംഘം കാട്ടായിക്കോണം ശാസ്തവട്ടത്ത് വാടകയ്ക്ക് കുടുംബമായി താമസിക്കുന്ന യുവാവിന്റെ വീട്ടിൽ കയറി അയാളെ കമ്പി വടി കൊണ്ടും , ബിയർ കുപ്പി കൊണ്ടും അടിച്ച ശേഷം വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ചു തകർക്കുകയും തുടർന്നു റോഡിലിറങ്ങിയ സംഘം വഴിയാത്രക്കാരായ ചിലരെ തടഞ്ഞു നിർത്തി അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു.ഒന്നും മൂന്നും പ്രതികൾ ഒളിവിലാണ്. ബാക്കി മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ , ക്വട്ടേഷൻ ആണാ , അതോ ആളുമാറി ആകമിച്ചതാണോ എന്നുള്ളതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരുകയാണ്.

കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിരവധി മോഷണം, കവർച്ചാ കേസുകളിലും, പീഡനം, വധശ്രമക്കേസുകളിലും പ്രതിയാണു പിടിയിലായ വിനീഷ്.

നെടുമങ്ങാട് ഡി.വൈ.എസ്.പി അനിൽ കുമാറിന്റെ നിർദ്ദേശപ്രകാരം പോത്തൻകോട് എസ്.എച്ച്. ഒ ശ്യാം , എസ്.ഐമാരായ വിനോദ് വിക്രമാദിത്യൻ, സജു , സി.പി.ഒമാരായ അപ്പു , ഉണ്ണിക്കൃഷ്ണൻ , രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!