Search
Close this search box.

നാവായിക്കുളത്ത് തെങ്ങ് കടപുഴകി വീടിന് മുകളിൽ വീണു, കുടുംബം തലനാരിഴയ്ക്ക് രക്ഷപെട്ടു

ei9ENWJ36939

 

നാവായിക്കുളം:നാവായിക്കുളത്ത് തെങ്ങ് കടപുഴകി വീടിന് മുകളിൽ വീണു. നാവായിക്കുളം പൈവേലിക്കോണം ശ്രീകൃഷ്ണവിലാസത്തിൽ വിജി മോളുടെ വീടിന് മുകളിലൂടെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തെങ്ങ് കടപുഴകി വീണത്. ഈ സമയം വിജിമോളുടെ അച്ഛൻ വിശ്വനാഥൻ നായർ, ഭർത്താവ് സുനിൽകുമാർ, മക്കൾ കാർത്തിക്, കനിഹ എന്നിവർ വീട്ടിൽ ഉണ്ടായിരുന്നു. ഓട് ഇളകി വീഴുന്ന വലിയ ശബ്ദം കേട്ട് കുടുംബം പുറത്തിറങ്ങിയതോടെയാണ് അപകടം ഒഴിവായത്. അപകടത്തിൽ അടുത്ത് നിന്ന ഇലക്ട്രിക് പോസ്റ്റിലേയ്ക്ക് മരം പതിച്ചെങ്കിലും ലൈൻ പൊട്ടിവീഴാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വാർഡ് മെമ്പർ കുമാർ ജി, വില്ലേജ് ഓഫീസർ ബേബി, കല്ലമ്പലം കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!