Search
Close this search box.

നാവായിക്കുളത്ത് ബൈക്കിലെത്തിയയാൾ വൃദ്ധയുടെ മാല പൊട്ടിച്ചുകടന്നു

eiEN3Y449104

 

നാവായിക്കുളം :നാവായിക്കുളത്ത് ക്ഷേത്രത്തിലേക്ക് പോയ വൃദ്ധയുടെ മാല ബൈക്കിലെത്തിയയാൾ പൊട്ടിച്ചുകടന്നു. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം. നാവായിക്കുളം മാങ്ങാട്ടുവാതുക്കൽ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ വച്ചു 70 വയസുകാരിയുടെ മാലയാണ് ബൈക്കിൽ എത്തിയയാൾ പൊട്ടിച്ചുകൊണ്ട് പോയത്. മാല മുക്കുപണ്ടം ആയിരുന്നുവെന്നും കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തത്തിൽ വൃദ്ധയുടെ കഴുത്തിനു ചെറിയ മുറിവ് ഉണ്ടായതായും ബന്ധുക്കൾ പറഞ്ഞു. ക്ഷേത്രത്തിൽ ജോലി ഉള്ള വൃദ്ധയെ കഴിഞ്ഞ ദിവസം ഇയാൾ ബൈക്കിലെത്തി ‘അമ്മ എവിടെ പോണെന്നും എന്നും ഈ സമയത്താണോ പോകുന്ന’തെന്നുമൊക്കെ ചോദിച്ചിരുന്നു. തുടർന്നു ഇന്ന് ബൈക്കിൽ അവരുടെ അടുത്തെത്തി ‘അമ്മേ മാസ്ക് നേരെ പിടിച്ചിടൂ’ എന്ന് പറഞ്ഞിട്ട് മാലയും പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. ബൈക്കിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. അയാൾ ഹെൽമെറ്റ്‌ ധരിച്ചിരുന്നില്ലെന്നും മാസ്ക് ധരിച്ചിരുന്നതായും പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!