Search
Close this search box.

സാമൂഹ്യ വിരുദ്ധർ ബൈക്ക് തീയിട്ട് നശിപ്പിച്ചു

eiOCRC455117

 

മാറനല്ലൂർ : സാമൂഹ്യ വിരുദ്ധർ ബൈക്ക് തീയിട്ട് നശിപ്പിച്ചു. പുന്നാവൂർ കാമുകിൻകോട് റോഡരികത്ത് വീട്ടിൽ അഖിലിന്റെ ബൈക്കാണ് ബൈക്ക് പൂർണമായി കത്തിനശിച്ചത്.ഇന്നലെ പുലർച്ചെ രണ്ട് ഓടെയാണ് സംഭവം.റബർ ടാപ്പിംഗ് തൊഴിലാളിയായ അഖിൽ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് അഗ്നിക്കിരയായതായി കാണുന്നത്. രണ്ട് വർഷമായി പുലർച്ചെ കാവിൻപുറത്തിന് സമീപം ബൈക്ക് നിറുത്തിയശേഷമാണ് ടാപ്പിംഗിന് പോയിരുന്നത്. മാറനല്ലൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സമീപത്തെ കാവിൻപുറം കിഴക്കേക്കര പുത്തൻവീട്ടിൽ തമ്പിക്കുട്ടന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും ആയുധം ഉപയോഗിച്ച് വെട്ടി നശിപ്പിച്ച നിലയിൽ കണ്ടെത്തി. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ ബുള്ളറ്റിൽ എത്തിയ സംഘം കടന്നുകളഞ്ഞു. ഈ സംഘം രാഷ്ട്രീയ പാർട്ടിയുടെ ഫ്ലക്സും കുത്തിക്കീറി. മേലാരിയോട്, ചെന്നിയോട്, കാവിൻപുറം പ്രദേശങ്ങളിലെ തെരുവ് വിളക്കുകളുടെ ഫ്യൂസും സംഘം അടിച്ചു തകർത്തിട്ടുള്ളതായി പറയുന്നു . മാറനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!