വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വക്കം സ്വദേശിയായ 19കാരൻ അറസ്റ്റിൽ

eiPMR1R24278

 

വർക്കല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വക്കം ഊപ്പോട് വീട്ടിൽ സുധീർഷായുടെ മകൻ ഫെബിൻഷാ (19 )ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടി പരിചയപ്പെടുകയും പ്രേമം നടിച്ച് വശീകരിച്ച് പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു പ്രതി. വർക്കല സ്വദേശിയായ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് വർക്കല ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ പ്രശാന്ത് ,ജി.എസ്.ഐ ഷംസുദ്ദീൻ , ഷാനവാസ് എന്നിവർ ചേർന്ന് യുവാവിനെ വർക്കല മൈതാനം ജംഗ്ഷനിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!