കിളിമാനൂർ : അന്തർസംസ്ഥാന വാഹന മോഷണ കേസുകളിലെ പ്രതി പോലീസ് പരിശോധനയ്ക്കിടെ രക്ഷപെട്ടു. തിരുവനന്തപുരം റൂറൽ പരിധിയിലെ നിരവധി സ്റ്റേഷനുകളിലെ കേസിലെ പ്രതിയും ആറ്റിങ്ങൽ സ്റ്റേഷനിലെ കേസിലെ പ്രതിയുമായ തിരുവല്ലം ഉണ്ണിയാണ് ഇന്ന് രാത്രി നടത്തിയ പരിശോധയ്ക്കിടെ രക്ഷപെട്ടു പോയത്.
നിരവധി കേസുകളിൽ ഒളിവിലായിരുന്ന പ്രതി
കിളിമാനൂർ ഭാഗത്തേക്ക് വരുന്നതായി കിളിമാനൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തുകയായിരുന്നു. തുടർന്നു പ്രതിയാണെന്ന് സംശയം തോന്നിയ ആളെ കിളിമാനൂരിന് സമീപം വച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ടാറ്റാ സുമോയിൽ നിന്ന് പിടികൂടി പരിശോധന നടത്തി. ഇതിനിടയിലാണ് പ്രതി ഓടി രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടുന്നതിനു
പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി കിളിമാനൂർ സിഐ സനൂജ് അറിയിച്ചു. പ്രതി സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു