Search
Close this search box.

വർക്കല പാപനാശത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

eiIN3OA21851

 

വർക്കല : വർക്കല പാപനാശം ഹെലിപ്പാടിന് സമീപം പണി നടക്കുന്ന വീട്ടിലെ ചായ്പ്പിനുള്ളിൽ കത്തികരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. സമീപ സ്വദേശിയായ സീവ്യൂ ഷാജി എന്നറിയപ്പെടുന്ന ഷാജി ശ്രീധർ (55)ന്റെ യാണ് മൃതദേഹമാണിത്. ഇന്ന് പുലർച്ചെ 4അര മണിയോട് കൂടി പണി നടന്ന് വരുന്ന വീടിന് പിറകിൽ ഉള്ള ചായ്പ്പ് കത്തുന്നത് കണ്ട് നാട്ടുകാർ ആണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.ഫയർഫോഴ്സ് എത്തി തീ അണയ്ക്കുന്നതിനിടയിലാണ് മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വർക്കല ഡിവൈഎസ്പി നിയാസ്, എസ്എച്ച്ഒ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം അന്വേഷണം ആരംഭിച്ചു. സയിന്റിഫിക് വിദഗ്ദ്ധരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
ഷാജി ശ്രീധറിന്റെ ആത്‍മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട് എന്നും മൊഴികളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്നുമാണ് പോലീസിന്റെ വിശദീകരണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!