Search
Close this search box.

കടയ്ക്കാവൂരിൽ റോഡിൽ നിന്നവരെ മാരകായുധങ്ങളുമായി ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

eiW1Z3X23870

 

കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ റോഡിൽ നിന്നവരെ മാരകായുധങ്ങളുമായി ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. കിഴുവിലം ചിറ്റാറ്റിൻകര ചിത്തിര നിവാസിൽ അനന്തു (22), ശാർക്കര ക്ഷേത്രത്തിനുസമീപം ദൈവകൃപയിൽ അഗറസ്(21) ,ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം എസ് ബി നിവാസിൽ ദീപു എന്ന് വിളിക്കുന്ന അരുൺ (21) എന്നിവരാണ് അറസ്റ്റിലായത്.

ഒക്ടോബർ 10ന് രാത്രി 7 മണിയോടെയാണ് സംഭവം. കടയ്ക്കാവൂർ വിളയിൽ മൂല ജംഗ്ഷനിൽ വീടിനടുത്തുള്ള റോഡരികിൽനിന്ന സുധാകരനെയും ബന്ധുവിനെയും മാരകായുധങ്ങളുമായി മോട്ടോർസൈക്കിളിൽ വന്ന നാലു പ്രതികൾ ആക്രമിക്കുകയായിരുന്നു. ആക്രമണം കണ്ടു പിടിച്ചു മാറ്റാനായി വന്ന മകനായ രാഹുലിനെയ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ചു. പ്രതികളിൽ ഒരാളായ അനന്തുവിനെ സംഭവസ്ഥലത്തു നിന്ന് പോലീസ് പിടികൂടി. സംഭവത്തിനു ശേഷം ഒളിവിൽ പോയ മറ്റു രണ്ടു പേരെയും വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി.പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ ഇതിനുമുൻപ് അടിപിടിക്കേസിലെ പ്രതികളായിരുന്നു. പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും മോട്ടോർസൈക്കിളും പോലീസ് കണ്ടെടുത്തു.

കടയ്ക്കാവൂർ എസ്എച്ച്ഒ അജേഷ് വി, എസ്ഐ ദീപു എസ്, എഎസ്ഐ ജയകുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജിജു,വിഷ്ണു,സിയാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!