Search
Close this search box.

നാവായിക്കുളത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം

eiC1H5736344

 

നാവായിക്കുളം : ദേശീയ പാതയിൽ നാവായിക്കുളം വലിയ പള്ളിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കല്ലമ്പലം ഭാഗത്തേക്ക്‌ പോയ കാറും എതിർ ദിശയിലൂടെ ഓവർടേക്ക് ചെയ്തു വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നാവായിക്കുളം, പണയിൽ വീട്ടിൽ കല (40), മക്കളായ ശങ്കർ (20), ആര്യ (12), കലയുടെ സഹോദരിയുടെ മകൾ കീർത്തന(11) എന്നിവർക്ക് പരിക്കേറ്റു. ബിസ്സിനെ ഓവർടേക്ക് ചെയ്തു വന്ന കാർ കലയും മക്കളും സഞ്ചരിച്ചുവന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ സമീപത്തുകൂടി യാത്ര ചെയ്ത ബൈക്ക് യാത്രികനും പരിക്കേറ്റു. കാറുകളുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പോലീസും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!