കരവാരം വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ വൊക്കേഷണൽ വിഭാഗത്തിൽ നവീകരണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന പുതിയ ഇലക്ട്രിക് ഉപകരണങ്ങൾ മോഷ്ടിക്കപ്പെട്ടതായി സ്കൂൾ അധികൃതർ പരാതിപ്പെട്ടു.മീറ്റർ ബോർഡ്, ഫ്യൂസ് കാരിയർ, ഇഎൽസിബി, സ്വിച്ച് ബോർഡുകൾ എന്നിവയടക്കം ഏകദേശം അമ്പതിനായിരം രൂപ വിലവരുന്നു സാധനങ്ങളാണ് നഷ്ടമായത്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു.