കണിയാപുരം ഉപജില്ലാ ശാസ്ത്രമേള: ഓവറോൾ ചാമ്പ്യന്മാരായി തോന്നയ്ക്കൽ ഗവ. എച്ച്.എസ്.എസ്.

Attingal vartha_20261010_130838_0000

തോന്നയ്ക്കൽ: കണിയാപുരം ഉപജില്ലാ ശാസ്ത്രമേളയിൽ മികവ് തെളിയിച്ച് കുട്ടിശാസ്ത്രജ്ഞർ. വിവിധ വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ പോയിന്റ് നേടി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.

തോന്നയ്ക്കൽ ഗവ. എച്ച്.എസ്.എസിൽ നടന്ന ശാസ്ത്രമേളയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം നയന ഷമീർ അധ്യക്ഷത വഹിച്ചു.

വാർഡ് അംഗങ്ങളായ എം.എസ്. ഉദയകുമാരി, എ. ജുമൈല ബീവി, തോന്നയ്ക്കൽ റഷീദ്, കണിയാപുരം ഉപജില്ല പ്രിൻസിപ്പൽ പ്രതിനിധി എ.എ. ബീഗം ഷീജ, പ്രിൻസിപ്പൽ ജെസി ജലാൽ, പ്രഥമാധ്യാപകൻ എസ്. സുജിത്ത്, കണിയാപുരം എ.ഇ.ഒ. ആർ.എസ്. ഹരികൃഷ്ണൻ, പി.ടി.എ. പ്രസിഡന്റുമാരായ വി. മധുസൂദനൻ നായർ, ഡി.എസ്. അനീഷ് കുമാർ, എസ്.എം.സി. ചെയർമാൻ ജി. ജയകുമാർ, എം.ജി. അനുപ്രിയ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്.വി. സുനിൽ കുമാർ, അനില കുമാരി എന്നിവർ സംസാരിച്ചു.

വിവിധ വിഭാഗങ്ങളിൽ ജേതാക്കളായ സ്കൂളുകൾ

ശാസ്ത്രമേള

  • എൽ.പി.: ജി.യു.പി.എസ്. പോത്തൻകോട്
  • യു.പി.: ജി.എച്ച്.എസ്.എസ്. തോന്നയ്ക്കൽ
  • ഹൈസ്കൂൾ: എൽ.വി.എച്ച്.എസ്. പോത്തൻകോട്
  • ഹയർ സെക്കൻഡറി: ജി.എച്ച്.എസ്.എസ്. നെടുവേലി

ഗണിതശാസ്ത്രമേള

  • എൽ.പി., യു.പി.: ജി.യു.പി.എസ്. പാറയ്ക്കൽ
  • ഹൈസ്കൂൾ: എൽ.വി.എച്ച്.എസ്. പോത്തൻകോട്
  • ഹയർ സെക്കൻഡറി: എം.വി.എച്ച്.എസ്.എസ്. തുണ്ടത്തിൽ

സാമൂഹ്യശാസ്ത്രമേള

  • എൽ.പി.: ജി.എൽ.പി.എസ്. പിരപ്പൻകോട്
  • യു.പി.: സെന്റ് തോമസ് യു.പി.എസ്. പോത്തൻകോട്
  • ഹൈസ്കൂൾ: എൽ.വി.എച്ച്.എസ്. പോത്തൻകോട്
  • ഹയർ സെക്കൻഡറി: ജി.എച്ച്.എസ്.എസ്. തോന്നയ്ക്കൽ

പ്രവൃത്തിപരിചയമേള

  • എൽ.പി.: ജി.എൽ.പി.എസ്. തലയൽ
  • യു.പി.: ജി.യു.പി.എസ്. കണിയാപുരം
  • ഹൈസ്കൂൾ: ജി.വി.എച്ച്.എസ്.എസ്. പിരപ്പൻകോട്
  • ഹയർ സെക്കൻഡറി: എം.വി.എച്ച്.എസ്.എസ്. തുണ്ടത്തിൽ

ഐ.ടി. മേള

  • യു.പി.: ജി.യു.പി.എസ്. കാട്ടായിക്കോണം
  • ഹൈസ്കൂൾ: എൽ.വി.എച്ച്.എസ്. പോത്തൻകോട്
  • ഹയർ സെക്കൻഡറി: ജി.എച്ച്.എസ്.എസ്. നെടുവേലി
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!