Search
Close this search box.

ചെല്ലാംകോട് ഏലയിൽ കൊയ്ത്ത് ഉത്സവം നടത്തി, നൂറ്മേനി വിളയിച്ച് കൃഷി കൂട്ടായ്മ

IMG-20230305-WA0042

നെടുമങ്ങാട്: കാർഷിക വികസന കർഷക ക്ഷേമവകുപ്പ് നെടുമങ്ങാട് നഗരസഭയുടെയും കൃഷി ഭവൻ്റെയും ആഭിമുഖ്യത്തിൽ ചെല്ലാംകോട് ഏലയിൽ കൊയ്ത്ത് ഉത്സവം നടത്തി.

“ഞങ്ങളും കൃഷിയിലേയ്ക്ക്, ” നെൽകൃഷി വികസന പദ്ധതി പ്രകാരം ഒരു ഏക്കറോളംസ്ഥലത്താണ് ഉമ ഇനത്തിൽപ്പെട്ട നെൽകൃഷി നടത്തിയത് .
മികച്ച വിളവ് ലഭിച്ചത് .

കൊയ്ത്ത് ഉത്സവം വാർഡ് കൗൺസിലർ ബീന.എൽ .എസ് നിർവ്വഹിച്ചു .പദ്ധതി വിശദ്ധീകരിച്ച് കൃഷി ഫീൽഡ് ഓഫീസർ സുനിമോൾ പ്രസംഗിച്ചു .

കൃഷി അസിസ്റ്റൻറ് ന്മാരായ കെ.ജെ പ്രകാശ് , എസ്സ്.സാബു എന്നിവർ ആശംസങ്ങൾ അറിയിച്ചു പ്രസംഗിച്ചു . ചെല്ലാം കോട് പ്രദേശത്തെ കൃഷി കൂട്ടായ്ന്മയിലെ അഞ്ച് അംഗങ്ങളായ ജെ. തിമത്യോസ്, പി.അജയകുമാർ, ശിവരാജു, വിത്സൺ,പരശു എന്നിവർ ചേർന്നാണ് കൃഷി ഇറക്കി മികച്ച വിളവ് കൊയ്തത് .കർഷകർ ,കുടുംബശ്രീ അംഗങ്ങൾ ,കൃഷിഭവൻ ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!