Search
Close this search box.

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ശാഖ മൗനജാഥയും കരിദിനവും ആചരിച്ചു

IMG-20230511-WA0022

ആശുപത്രികൾക്കും ഡോക്ടർമാർക്കും എതിരെ അനുദിനം വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കും എതിരെയും ഡോക്ടർ വന്ദന ദാസിനെ ക്രൂരമായി ആക്രമിച്ചു കൊലപെടുത്തിയതിൽ പ്രതിഷേധിച്ചും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ശാഘ മൗനജാഥയും പ്രതിഷേധസമരവും സംഘടിപ്പിച്ചു. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച മൗനജാഥയിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ഒട്ടനവധി ഡോക്ടർമാർ പങ്കെടുത്തു. തുടർന്നു നടന്ന യോഗത്തിൽ സംസാരിച്ച ഡോക്ടർമാർ ഇതുപോലുള്ള അക്രമപ്രവർത്തനങ്ങൾക്കും നിരന്തര ആക്രമണങ്ങൾക്കും എതിരെ സർക്കാർ ശക്തമായ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഡോക്ടർ വന്ദന ദാസിന്റെ നിർഭാഗ്യകരമായ വിയോഗത്തിൽ യോഗം അനുശോചനം രേഖപെടുത്തുകയും ഇത്തരം സംഭവങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്യുകയുണ്ടായി.

അസോസിയേഷൻ ഇന്ന് പ്രതിഷേധ സൂചകമായി കരിദിനം ആചരിക്കുകയാണ്.
ഡോക്ടർ സുഭാഷ് കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ഡോക്ടർമാരായ അഭിലാഷ് ജി.എസ്, ബിജു എ. നായർ , അശോക് ഗോപൻ , അനീഷ് വദൻ , ഷമീം ഷുക്കൂർ , റോഷിത്ത് എസ്. നാഥ് , സുബ്ര്യമണി , അരുൺ എസ്, പ്രേംജിത്ത്, അരുൺ ബി.എസ്., ധനുഷ് ഷാജി, ജിധിൻ , അബിൻ, അർഷാദ്, ഫസീഹ്, മിഥുൻ, സുപ്രസിദ്ധ്, സൗരവ് , ദീപ, രാഖി , സിൽജ , പ്രിയലക്ഷ്മി എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!