Search
Close this search box.

ഭരതന്നൂർ എൽ.പി സ്‌കൂളിൽ പ്രീ പ്രൈമറി ഇനി കളർഫുൾ

IMG-20230530-WA0078

അക്ഷരലോകത്തേക്ക് കുരുന്നുകളെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ഭരതന്നൂർ ഗവൺമെന്റ് എൽ.പി സ്‌കൂൾ. സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരതന്നൂർ എൽ.പി സ്‌കൂളിൽ പൂർത്തിയായ വർണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു. കുട്ടികളുടെ കഴിവുകളെ കുട്ടിക്കാലത്ത് തന്നെ കണ്ടെത്തി പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വർണ്ണക്കൂടാരം പദ്ധതി സർക്കാർ നടപ്പാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ വർധിപ്പിച്ച്, കേരളത്തെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് ക്ലാസ് മുറികളും സ്‌കൂളിന്റെ ചുറ്റുമതിലും കുരുന്നുകളെ ആകർഷിക്കുന്ന തരത്തിൽ ശിശുസൗഹൃദപരമാണ്.

ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും ഇടം, ശാസ്ത്രയിടം, അകം കളിയിടം, പുറം കളിയിടം, ഹരിതയിടം, പഞ്ചേന്ദ്രിയ ഇടം, കരകൗശലയിടം, നിർമാണയിടം എന്നിങ്ങനെ 13 ഇടങ്ങൾ വിദ്യാർത്ഥികളുടെ സമഗ്ര ഭൗതിക വളർച്ചയ്ക്ക് കരുത്തേകാൻ സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്‌കൂളിന്റെ മുൻവശത്തായി നിർമിച്ചിരിക്കുന്ന ഏറുമാടവും ചെറിയ കുളവും അതിനോട് ചേർന്ന കൃത്രിമ ഗുഹയും കുട്ടികൾക്ക് ഒരു പോലെ വിനോദവും വിജ്ഞാനവും നൽകുന്നവയാണ്. 10 ലക്ഷം രൂപ ചെലവിലാണ് പ്രീപ്രൈമറി നവീകരിച്ചിരിക്കുന്നത്.

സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവരും പങ്കെടുത്തു. വർണ്ണ കൂടാരം പ്രീ പ്രൈമറിയുടെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായ തൊഴിലാളികൾക്ക് എം.എൽ.എ മൊമെന്റോ നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!