പത്താംകല്ല് വിഐപി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

IMG-20230815-WA0175

നെടുമങ്ങാട്: പത്താംകല്ല് വി ഐ പി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ ഭാഗമായി ദേശീയ പതാക മുൻ സൈനികൻ അബ്ദുൽ അസീസ് സാഹിബ്‌ ഉയർത്തുകയും, തുടർന്ന് നടന്ന പൊതുസമ്മേളനം നഗരസഭാ മുൻ കൗൺസിലർ അഡ്വക്കേറ്റ്. എസ് നൂർജി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് പൊതു പ്രവർത്തകരായ മുഹമ്മദ് ഇല്യാസ് പത്താംകല്ല്, നെടുമങ്ങാട് ശ്രീകുമാർ, സിനിമ, സീരിയൽ താരം
കെ എസ് പ്രമോദ്, ഭാരവാഹികളായ
വിജയകുമാർ പന്തടിക്കുളം, നാസറുദ്ദീൻ പത്താം കല്ല്, അബ്ദുൽ അസീസ്, ഫാത്തിമ ബീവി, നഹാസ് എൻ,ഷിബു, അബ്ദുൽസലാം. പി, എ.മുഹമ്മദ്, സുബൈനാ ബീവി, ബുഷ്റ ബീവി, ഇല്യാസ് പുന്നോട് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് മധുര വിതരണവും നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!