കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും താൽക്കാലികമായി നിർത്തിവച്ചിരുന്ന ആറ്റിങ്ങൽ -ഗ്രാമത്തുംമുക്ക് പുത്തൻപാലം വഴി നെടുമങ്ങാട്, ആറ്റിങ്ങൽ -അയിലം – മെഡിക്കൽ കോളേജ് എന്നീ ബസ്സുകളുടെ പ്രവർത്തനം ഇന്ന് മുതൽ ആരംഭിച്ചു. ഇതിന്റെ ഫ്ലാഗ് ഓഫ് കർമ്മം ആറ്റിങ്ങൽ എം. എൽ.എ ഒ. എസ്. അംബിക നിർവഹിച്ചു.
ആറ്റിങ്ങലിൽ നിന്നും ഗ്രാമത്തുമുക്ക് – പുത്തൻപാലം വഴി നെടുമങ്ങാട്ടേക്ക് ഉള്ള സമയക്രമം :-
രാവിലെ 6:30 AM, 09:50 AM , വൈകുന്നേരം 5:00 PM മണി.
നെടുമങ്ങാട് നിന്ന് ഗ്രാമത്തുംമുക്ക് വഴി ആറ്റിങ്ങലിലേക്ക് :-
രാവിലെ 8:10 AM, വൈകുന്നേരം 3:20pm.
ആറ്റിങ്ങൽ – മെഡിക്കൽ കോളേജ് – തിരുവനന്തപുരം :-
ആറ്റിങ്ങലിൽ നിന്ന് 7:30 ന് ആരംഭിച്ച് 7:55 ന് അയിലത്ത് എത്തിച്ചേരും. അയിലത്ത് നിന്ന് 8:10 Am ന് ആരംഭിച്ച് ആറ്റിങ്ങൽ – മെഡിക്കൽ കോളജ് വഴി തിരുവനന്തപുരത്തേക്ക് 10 മണിക്ക് എത്തിച്ചേരും.
ഉച്ചക്ക് 2:25 PM ന് തിരുവനന്തപുരത്ത് ആരംഭിച്ച് മെഡിക്കൽ കോളേജ് ആറ്റിങ്ങൽ വഴി അയിലത്ത് 4:20 pm ന് എത്തിച്ചേരും.
അയലത്ത് നിന്ന് വൈകുന്നേരം 4:40 ന് ആരംഭിച്ച ആറ്റിങ്ങൽ വഴി മെഡിക്കൽ കോളേജിൽ 6:10 pm ന് എത്തിച്ചേരും.