ആറ്റിങ്ങലിൽ മേൽക്കൂരയുടെ ഭാഗം ഇളകിവീണ് ബസ് കാത്തുനിന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്.ആറ്റിങ്ങൽ പാലസ് റോഡ് ഗവൺമെന്റ് ടൗൺ യു പി എസിന് സമീപത്തെ ബസ്റ്റോപ്പിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിന്ന വിദ്യാർത്ഥിനിയുടെ ദേഹത്തേക്കാണ് മേൽക്കൂരയുടെ ഒരു ഭാഗം ഇളകി വീണത്. ബസ്റ്റോപ്പിന് സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഭാഗമാണ് ഇളകിവീണ് അപകടം ഉണ്ടായത്. ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആവണിക്കാണ് പരിക്കേറ്റത്.