ഭീമ ജ്വല്ലറിയിൽ നിരവധി ഒഴിവുകൾ; ആറ്റിങ്ങൽ, പോത്തൻകോട് ഷോറൂമുകളിലേക്ക് നിയമനം, ഇന്റർവ്യൂ മെയ് 12,13

Attingal vartha_20260511_131417_0000

​ആറ്റിങ്ങൽ: ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ സ്വർണ്ണാഭരണ ശാലയായ ഭീമ ജ്വല്ലറിയുടെ ആറ്റിങ്ങൽ, പോത്തൻകോട് ഷോറൂമുകളിലേക്ക് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. താല്പര്യമുള്ളവർക്കായി മെയ് 12, 13 തീയതികളിൽ വാക്ക് -ഇൻ ഇന്റർവ്യൂ.

ഒഴിവുകൾ താഴെ പറയുന്നവയാണ്:

​പ്രൊക്യുർമെന്റ് മാനേജർ (പുരുഷൻ): ബിരുദവും ജ്വല്ലറി മേഖലയിൽ 5 മുതൽ 10 വർഷം വരെയുള്ള പ്രവൃത്തിപരിചയവും വേണം.

​സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ): ബിരുദം അല്ലെങ്കിൽ പ്ലസ് ടു. ജ്വല്ലറി മേഖലയിൽ ചുരുങ്ങിയത് 2 വർഷത്തെ പരിചയം. പ്രായം: 20-35 വയസ്സ്.

​മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (പുരുഷൻ): ബിരുദം അല്ലെങ്കിൽ പ്ലസ് ടു. സമാന മേഖലയിൽ ചുരുങ്ങിയത് 2 വർഷത്തെ പരിചയം. പ്രായം: 22-35 വയസ്സ്.

​ടെലി-മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (സ്ത്രീ): പ്ലസ് ടുവും ടെലി-മാർക്കറ്റിംഗിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. പ്രായം: 22-35 വയസ്സ്.

ആനുകൂല്യങ്ങൾ:

​ആകർഷകമായ ശമ്പളം, പി.എഫ് (PF), ഇ.എസ്.ഐ (ESI)/മെഡിക്കൽ ഇൻഷുറൻസ്, യൂണിഫോം എന്നിവ ലഭ്യമാണ്. അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഭക്ഷണവും താമസസൗകര്യവും നൽകുന്നതാണ്.

അഭിമുഖം നടക്കുന്ന സ്ഥലവും സമയവും:

​മെയ് 12 (ചൊവ്വ): രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ.

​സ്ഥലം: ഭീമ ജ്വല്ലറി ആറ്റിങ്ങൽ (കെ.എസ്.ആർ.ടി.സി ഗാരേജിന് എതിർവശം, കോളേജ് ജംഗ്ഷൻ, ആറ്റിങ്ങൽ).

​മെയ് 13 (ബുധൻ): രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ.

​സ്ഥലം: ഭീമ ജ്വല്ലറി പോത്തൻകോട് (കാട്ടായിക്കോണം ടവർ, പോത്തൻകോട്).

​നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർക്ക് തങ്ങളുടെ ബയോഡാറ്റ careersbhima@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 9496127777 എന്ന നമ്പറിൽ ബന്ധപ്പെടുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!