മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം; വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ആറ്റിങ്ങൽ ഗവ മോഡൽ എച്ച് എസ് എസ് പ്രിൻസിപ്പൽ സസ്പെൻഡിൽ

Attingal vartha_20260529_151239_0000

ആറ്റിങ്ങൽ : മുഖ്യമന്ത്രി വി.ഡി. സതീശനെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയെ തുടർന്ന് ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും മുൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തിരുവനന്തപുരം ജില്ലാ കോർഡിനേറ്ററുമായ ജവാദ് സുബൈറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

കിളിമാനൂർ യൂത്ത് കോൺഗ്രസ് നേതാവ് അഖിൽ എ.പി. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജവാദ് സുബൈറിനെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

വിരമിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ജവാദ് സുബൈറിനെതിരെ സസ്പെൻഷൻ നടപടി ഉണ്ടായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!