പാങ്ങോട് ഭരതന്നൂരിൽ കശുവണ്ടി തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

Attingal vartha_20261101_125804_0000

പാങ്ങോട് : കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ സഞ്ചരിച്ച ഫോർവീലർ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഭരതന്നൂർ രാജത് ഭവനിൽ ഗിരിജകുമാരി (63) ആണ് മരിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം ഭരതന്നൂർ കാക്കാണിക്കര നാല് മുക്കിലായിരുന്നു അപകടം. കാക്കാണിക്കരയിലെ കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ജോലി കഴിഞ്ഞ് ഫോർവീലർ ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ കുഴിയിലേക്ക് മറിയുകയുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗിരിജകുമാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റു അഞ്ച് പേർ ചികിത്സയിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!