സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചു 5 അംഗ സംഘം സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ചു, വീഡിയോ പുറത്ത്

കടയ്ക്കൽ: സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചു ബൈക്കുകളിൽ എത്തിയ 5 അംഗ സംഘം സ്വകാര്യ ബസ് ഡ്രൈവറെ തലയ്ക്കടിച്ചു പരുക്കേൽപിച്ചു. കടയ്ക്കൽ കിളിമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആരാമം ബസിലെ ഡ്രൈവർ ചുണ്ട നൗഷാദ് മൻസിലിൽ നഹാസി (26)നാണു പരുക്കേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 5.50നു കുമ്പളത്താണു സംഭവം. കടയ്ക്കലിൽ നിന്നു കിളിമാനൂരേക്കു പോകവെ ബൈക്കിനു വശം കൊടുത്തില്ലെന്നാണ്  ആരോപണം.  തിരിച്ചു കടയ്ക്കലിലേക്കു വന്ന ബസ് കയറ്റം കയറവെ സംഘം തടഞ്ഞു. ഡോർ തുറന്നു കയറി  ഡ്രൈവറെ ആക്രമിച്ചു. തടസ്സം പിടിക്കാൻ എത്തിയ യാത്രക്കാരെയും ആക്രമിക്കാൻ ശ്രമിച്ചു. യാത്രക്കാർ ബസിൽ നിന്നിറങ്ങി ഓടി. സംഭവത്തിനു  ശേഷം സംഘം ഈയ്യക്കോട് ഭാഗത്തേക്കു കടന്നു. പൊലീസ് കേസെടുത്തു.