അകത്തുമുറി കോറന്റൈൻ സെന്ററിൽ നിന്നും ഒരു പ്രതി കൂടി രക്ഷപെട്ടു

വർക്കല : അകത്തുമുറി കോറന്റൈൻ സെന്ററിൽ നിന്നും ഒരു പ്രതി കൂടി രക്ഷപെട്ടു. കൊടും കുറ്റവാളിയായ തീവെട്ടി ബാബു ആണ് ഇന്ന് പുലർച്ചെ അകത്തുമുറി എസ്.ആർ മെഡിക്കൽ കോളേജ് കോറന്റൈൻ സെന്ററിൽ നിന്ന് ചാടിയത്.

ഇന്നലെ രാത്രി 8 മണിയോടെ നിരവധി മോഷണ കേസുകളിലെ പ്രതി മാക്കാൻ വിഷ്ണു ഇവിടെ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെയാണ് അടുത്ത പ്രതിയും ചാടിയത്. പ്രതികൾ ഇവിടെ നിന്നും ചാടി രക്ഷപ്പെടുന്നത് കൊണ്ട് ഇവിടെ പോലീസ് പരിശോധന കർശനമാക്കണമെന്ന് ശക്തമായ ആവശ്യം ഉയരുന്നുണ്ട്. രണ്ട് പ്രതികൾക്കും വേണ്ടി വർക്കല, അയിരൂർ, കടയ്ക്കാവൂർ പോലീസുകൾ ശക്തമായ അന്വേഷണം ആരംഭിച്ചു.